1 ദിനവൃത്താന്തം 4 : 1 (MOV)
യെഹൂദയുടെ പുത്രന്മാര്‍പേരെസ്, ഹെസ്രോന്‍ , കര്‍മ്മി, ഹൂര്‍, ശോബല്‍.
1 ദിനവൃത്താന്തം 4 : 2 (MOV)
ശോബലിന്റെ മകനായ രെയായാവു യഹത്തിനെ ജനപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവര്‍ സോരത്യരുടെ കുലങ്ങള്‍.
1 ദിനവൃത്താന്തം 4 : 3 (MOV)
ഏതാമിന്റെ അപ്പനില്‍ നിന്നുത്ഭവിച്ചവര്‍ ഇവര്‍യിസ്രെയേല്‍, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേര്‍.
1 ദിനവൃത്താന്തം 4 : 4 (MOV)
പെനൂവേല്‍ ഗെദോരിന്റെ അപ്പനും, ഏസെര്‍ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവര്‍ ബേത്ത്ളേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാര്‍.
1 ദിനവൃത്താന്തം 4 : 5 (MOV)
തെക്കോവയുടെ അപ്പനായ അശ്ഹൂരിന്നു ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു.
1 ദിനവൃത്താന്തം 4 : 6 (MOV)
നയരാ അവന്നു അഹുസ്സാം, ഹേഫെര്‍, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവര്‍ നയരയുടെ പുത്രന്മാര്‍.
1 ദിനവൃത്താന്തം 4 : 7 (MOV)
ഹേലയുടെ പുത്രന്മാര്‍സേരെത്ത്, യെസോഹര്‍, എത്നാന്‍ .
1 ദിനവൃത്താന്തം 4 : 8 (MOV)
കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹര്‍ഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു.
1 ദിനവൃത്താന്തം 4 : 9 (MOV)
യബ്ബേസ് തന്റെ സഹോദരന്മാരെക്കാള്‍ ഏറ്റവും മാന്യന്‍ ആയിരുന്നു; അവന്റെ അമ്മഞാന്‍ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ് എന്നു പേരിട്ടു.
1 ദിനവൃത്താന്തം 4 : 10 (MOV)
യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടുനീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിര്‍ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനര്‍ത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താല്‍ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവന്‍ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.
1 ദിനവൃത്താന്തം 4 : 11 (MOV)
ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവന്‍ എസ്തോന്റെ അപ്പന്‍ .
1 ദിനവൃത്താന്തം 4 : 12 (MOV)
എസ്തോന്‍ ബേത്ത്-രാഫയെയും പാസേഹയെയും ഈര്‍നാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവര്‍ രേഖാനിവാസികള്‍ ആകുന്നു.
1 ദിനവൃത്താന്തം 4 : 13 (MOV)
കെനസ്സിന്റെ പുത്രന്മാര്‍ഒത്നീയേല്‍, സെരായാവു; ഒത്നീയേലിന്റെ പുത്രന്മാര്‍ഹഥത്ത്.
1 ദിനവൃത്താന്തം 4 : 14 (MOV)
മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവു ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവര്‍ കൌശലപ്പണിക്കാര്‍ ആയിരുന്നുവല്ലോ.
1 ദിനവൃത്താന്തം 4 : 15 (MOV)
യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാര്‍ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാര്‍കെനസ്.
1 ദിനവൃത്താന്തം 4 : 16 (MOV)
യെഹലലേലിന്റെ പുത്രന്മാര്‍സീഫ്, സീഫാ, തീര്‍യ്യാ, അസരെയേല്‍.
1 ദിനവൃത്താന്തം 4 : 17 (MOV)
എസ്രയുടെ പുത്രന്മാര്‍യേഥെര്‍, മേരെദ്, ഏഫെര്‍, യാലോന്‍ എന്നിവരായിരുന്നു. അവള്‍ മിര്‍യ്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.
1 ദിനവൃത്താന്തം 4 : 18 (MOV)
അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാര്‍.
1 ദിനവൃത്താന്തം 4 : 19 (MOV)
നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാര്‍ഗര്‍മ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ.
1 ദിനവൃത്താന്തം 4 : 20 (MOV)
ശീമോന്റെ പുത്രന്മാര്‍അമ്നോന്‍ , രിന്നാ, ബെന്‍ -ഹാനാന്‍ , തീലോന്‍ . യിശിയുടെ പുത്രന്മാര്‍സോഹേത്ത്, ബെന്‍ -സോഹേത്ത്.
1 ദിനവൃത്താന്തം 4 : 21 (MOV)
യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാര്‍ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയില്‍ ശണപടം നെയ്യുന്ന കൈത്തൊഴില്‍ക്കാരുടെ കുലങ്ങളും;
1 ദിനവൃത്താന്തം 4 : 22 (MOV)
യോക്കീമും കോസേബാനിവാസികളും മോവാബില്‍ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങള്‍ അല്ലോ.
1 ദിനവൃത്താന്തം 4 : 23 (MOV)
ഇവര്‍ നെതായീമിലും ഗെദേരയിലും പാര്‍ത്ത കുശവന്മാര്‍ ആയിരുന്നു; അവര്‍ രാജാവിനോടുകൂടെ അവന്റെ വേല ചെയ്‍വാന്‍ അവിടെ പാര്‍ത്തു.
1 ദിനവൃത്താന്തം 4 : 24 (MOV)
ശിമെയോന്റെ പുത്രന്മാര്‍നെമൂവേല്‍, യാമീന്‍ , യാരീബ്, സേരഹ്, ശൌല്‍;
1 ദിനവൃത്താന്തം 4 : 25 (MOV)
അവന്റെ മകന്‍ ശല്ലൂം; അവന്റെ മകന്‍ മിബ്ശാം; അവന്റെ മകന്‍ മിശ്മാ.
1 ദിനവൃത്താന്തം 4 : 26 (MOV)
മിശ്മയുടെ പുത്രന്മാര്‍അവന്റെ മകന്‍ ഹമ്മൂവേല്‍; അവന്റെ മകന്‍ സക്കൂര്‍; അവന്റെ മകന്‍ ശിമെയി;
1 ദിനവൃത്താന്തം 4 : 27 (MOV)
ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാര്‍ക്കും അധികം മക്കളില്ലായ്കയാല്‍ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വര്‍ദ്ധിച്ചില്ല.
1 ദിനവൃത്താന്തം 4 : 28 (MOV)
അവര്‍ ബേര്‍-ശേബയിലും
1 ദിനവൃത്താന്തം 4 : 29 (MOV)
മോലാദയിലും ഹസര്‍-ശൂവാലിലും ബില്‍ഹയിലും
1 ദിനവൃത്താന്തം 4 : 30 (MOV)
ഏസെമിലും തോലാദിലും ബെഥൂവേലിലും
1 ദിനവൃത്താന്തം 4 : 31 (MOV)
ഹൊര്‍മ്മയിലും സിക്ളാഗിലും ബേത്ത്-മര്‍ക്കാബോത്തിലും ഹസര്‍-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും പാര്‍ത്തു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങള്‍ ആയിരുന്നു.
1 ദിനവൃത്താന്തം 4 : 32 (MOV)
അവരുടെ ഗ്രാമങ്ങള്‍ഏതാം, അയീന്‍ , രിമ്മോന്‍ , തോഖെന്‍ , ആശാന്‍ ഇങ്ങനെ അഞ്ചു പട്ടണവും
1 ദിനവൃത്താന്തം 4 : 33 (MOV)
ഈ പട്ടണങ്ങളുടെ ചുറ്റും ബാല്‍വരെ ഇവേക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങള്‍. അവര്‍ക്കും സ്വന്തവംശാവലിയും ഉണ്ടായിരുന്നു.
1 ദിനവൃത്താന്തം 4 : 34 (MOV)
മെശോബാബ്, യമ്ളേക്, അമസ്യാവിന്റെ മകനായ യോശാ, യോവേല്‍,
1 ദിനവൃത്താന്തം 4 : 35 (MOV)
അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹൂ, എല്യോവേനായി,
1 ദിനവൃത്താന്തം 4 : 36 (MOV)
യയക്കോബാ, യെശോഹായാവു, അസായാവു, അദീയേല്‍, യസീമീയേല്‍,
1 ദിനവൃത്താന്തം 4 : 37 (MOV)
ബെനായാവു, ശെമെയാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ;
1 ദിനവൃത്താന്തം 4 : 38 (MOV)
പേര്‍ വിവരം പറഞ്ഞിരിക്കുന്ന ഇവര്‍ തങ്ങളുടെ കുലങ്ങളില്‍ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങള്‍ ഏറ്റവും വര്‍ദ്ധിച്ചിരുന്നു.
1 ദിനവൃത്താന്തം 4 : 39 (MOV)
അവര്‍ തങ്ങളുടെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു മേച്ചല്‍ തിരയേണ്ടതിന്നു ഗെദോര്‍പ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.
1 ദിനവൃത്താന്തം 4 : 40 (MOV)
അവര്‍ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചല്‍ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂര്‍വ്വനിവാസികള്‍ ഹാംവംശക്കാരായിരുന്നു.
1 ദിനവൃത്താന്തം 4 : 41 (MOV)
പേര്‍വിവരം എഴുതിയിരിക്കുന്ന ഇവര്‍ യെഹൂദ്യരാജാവായ യഹിസ്കീയാവിന്റെ കാലത്തു അവിടെ ചെന്നു അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവര്‍ക്കും നിര്‍മ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു മേച്ചല്‍ ഉള്ളതുകൊണ്ടു അവര്‍ക്കും പകരം പാര്‍ക്കയും ചെയ്തു.
1 ദിനവൃത്താന്തം 4 : 42 (MOV)
ശിമെയോന്യരായ ഇവരില്‍ അഞ്ഞൂറുപേര്‍, യിശിയുടെ പുത്രന്മാരായ, പെലത്യാവു, നെയര്‍യ്യാവു, രെഫായാവു, ഉസ്സീയേല്‍ എന്നീ തലവന്മാരോടുകൂടെ സേയീര്‍പര്‍വ്വതത്തിലേക്കു യാത്രചെയ്തു.
1 ദിനവൃത്താന്തം 4 : 43 (MOV)
അവര്‍ അമാലേക്യരില്‍ ചാടിപ്പോയിരുന്ന ശിഷ്ടജനത്തെ വെട്ടിക്കൊന്നു ഇന്നുവരെ അവിടെ പാര്‍ക്കുംന്നു.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43

BG:

Opacity:

Color:


Size:


Font: